മഴ ശക്തം; ഡാമുകളിലെ ഷട്ടറുകൾ തുറന്നു

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്റെ അടക്കം ഷട്ടറുകൾ ഉയർത്തി. നിലവില്‍ മലമ്പുഴ ഡാമിലെ എല്ലാ ഷട്ടറുകൾ 15 സെന്റീമീറ്റർ വീതവും പോത്തുണ്ടി ഡാമിലെ എല്ലാ ഷട്ടറുകള്‍ 5 സെന്റിമീറ്റര്‍ വീതവും കാഞ്ഞിരപ്പുഴ ഡാമിലെ എല്ലാ ഷട്ടറുകള്‍ 15 സെന്റിമീറ്റര്‍ വീതവും മംഗലം ഡാമിലെ എല്ലാ ഷട്ടറുകൾ 32 സെന്റിമീറ്റര്‍ വീതവും ചുള്ളിയാർ ഡാമിലെ ഒരു ഷട്ടർ 5 സെന്റീമീറ്ററും ശിരുവാണി ഡാമിലെ റിവര്‍ സ്ലുയിസ് ഷട്ടര്‍ 10 സെന്റിമീറ്റര്‍ വീതവും തുറന്നിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ അണക്കെട്ടുകളിലെ നിലവിലെ ജലനിരപ്പ്

1. മലമ്പുഴ ഡാം 114.25 മീറ്റര്‍ (പരമാവധി ജലനിരപ്പ് 115.06)

2. മംഗലം ഡാം 77.31 മീറ്റര്‍ (പരമാവധി ജലനിരപ്പ് 77.88)

3. പോത്തുണ്ടി 107.13 മീറ്റര്‍ (പരമാവധി ജലനിരപ്പ് 108.204)

4. മീങ്കര 156 മീറ്റര്‍ (പരമാവധി ജലനിരപ്പ് 156.36)

5. ചുള്ളിയാര്‍ 153.73 മീറ്റര്‍ (പരമാവധി ജലനിരപ്പ് 154.08)

6. വാളയാര്‍ 200.92 മീറ്റര്‍ (പരമാവധി ജലനിരപ്പ് 203)

7. ശിരുവാണി 876.43 മീറ്റര്‍ (പരമാവധി ജലനിരപ്പ് 878.5)

8. കാഞ്ഞിരപ്പുഴ 95.22 മീറ്റര്‍ (പരമാവധി ജലനിരപ്പ് 97.50)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News