ഒന്നര വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവം; പിതാവ് അറസ്റ്റില്‍

കണ്ണൂര്‍ പാത്തിപാലത്ത് ഒന്നര വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. തലശേരി കുടുംബ കോടതി ജീവനക്കാരന്‍ പത്തായക്കുന്ന് സ്വദേശി കെ.പി ഷിജുവാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട അന്‍വിതയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാതാവ് സോനയുടെ പൊന്ന്യത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

ഭാര്യയെയും ഒന്നര വയസുളള മകളെയും പുഴയില്‍ തളളിയിട്ട ശേഷം സംഭവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞ ഷിജുവിനെ മട്ടന്നൂര്‍ മഹാ ശിവ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്ഷേത്ര കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്

ഇന്നലെ വൈകിട്ട് ആറരയോടെയാണ് ഭാര്യ സോനയെയും മകള്‍ അന്‍വിതയെയും കൂട്ടി ഷിജു പാത്തിപ്പാലം വള്ള്യായി റോഡിലെ പുഴക്കടവില്‍ എത്തിയത്. തുടര്‍ന്ന് ഇരുവരെയും പുഴയില്‍ തളളിയിട്ട ശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു.കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സോനയെ രക്ഷപെടുത്തിയത്. ഒന്നര വയുളള മകളെ രക്ഷപെടുത്താനായില്ല

തലശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം അന്‍വിതയുടെ മൃതദേഹം ആദ്യം പാത്തിപ്പാലത്തെ വീട്ടിലെത്തിച്ചു.തുടര്‍ന്ന് മാതാവ് സോനയുടെ പൊന്ന്യത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News