കൂട്ടിക്കല്‍ ഉരുൾപൊട്ടൽ; മരണം ആറായി, പലയിടങ്ങളിലും വൈദ്യുതി ഇല്ല

കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഉരുള്‍പൊട്ടലില്‍ മരണം ആറായി. നാലുപേരെ കാണാതായി. ഒരു കുടുംബത്തിലെ ആറുപേരടക്കം 13 പേരാണ് അപകടത്തില്‍പ്പെട്ടത്. പഞ്ചായത്തിൽ രണ്ട് ദുരിതാശ്വാസക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹം മുണ്ടക്കയത്തെ ആശുപത്രിയിൽ ഉടൻ കൊണ്ടുവരും.

അതേസമയം, കാഞ്ഞിരപ്പള്ളി കൂട്ടിക്കൽ മേഖലയിൽ മഴ തുടരുകയാണ്. സംഭവസ്ഥലത്തെ 13 വാർഡുകളിൽ ഒൻപത് വാർഡുകളിലും വൈദ്യുതി തടസപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും പരമാവധി രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുവരികയാണ്. 35 പേരടങ്ങുന്ന കരസേനയുടെ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. 86 കുടുംബങ്ങളിലായി 222 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്.

പ്രതികൂ;ല സാഹചര്യം നിലനിൽക്കുന്നതിനാൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായി നാളെ രാവിലെ 5 മണി മുതൽ വീണ്ടും തിരച്ചിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിർദേശമനുസരിച്ച് നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News