കോണ്‍ഗ്രസ് അധ്യക്ഷനാകാൻ ഒരുങ്ങി രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷനായി തിരിച്ചുവരാനുള്ള സാധ്യത തള്ളാതെ രാഹുല്‍ ഗാന്ധി.ഇന്നു നടന്ന പാർട്ടി പ്രവർത്തക സമിതിയിലാണ് രാഹുൽ ഇതിന്റെ സൂചന നൽകിയത്. മുതിർന്ന നേതാക്കളടക്കം പാർട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന് യോഗത്തിൽ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനുള്ള പ്രതികരണമായാണ് അക്കാര്യം പരിഗണിക്കാമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എകെ ആന്റണി, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരാണ് രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്. അടുത്ത വര്‍ഷം ഓഗസ്റ്റ് 21നും സെപ്റ്റംബര്‍ 20നും ഇടയില്‍ കോണ്‍ഗ്രസ് ഉന്നത സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നും വര്‍ക്കിങ് കമ്മിറ്റിയില്‍ ധാരണയായി.

അതേസമയം, അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷമേ പാർട്ടിക്ക് പുതിയ അധ്യക്ഷനുണ്ടാകൂവെന്ന സൂചന നേരത്തെ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി നൽകിയിരുന്നു. നേതാക്കളും പ്രവർത്തകരും തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel