മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തി; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

ശക്തമായ മഴയെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 18 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നേരത്തേ തുറന്നിരുന്ന കാഞ്ഞിരപ്പുഴ, പോത്തുണ്ടി, മംഗലം, ശിരുവാണി ഡാമുകളുടെ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം, സുരക്ഷ കണക്കിലെടുത്ത് നെല്ലിയാമ്പതി, പറമ്പിക്കുളം ഉൾപ്പടെയുള്ള  മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. കനത്ത മഴയില്‍ ജില്ലയിലെ  വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടായത് പ്രദേശവാസികളെ ദുരിതത്തിലാക്കി. പാലക്കാട് നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി.

പാലക്കാട് മണലിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഡ്രെയിനേജിന് വീതിയില്ലാത്തതാണ് വെള്ളം കയറാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News