വൃദ്ധദമ്പതികളുടെ സ്വർണം കവർന്നു; വീട്ടുജോലിക്കാർ അറസ്റ്റിൽ

പാലക്കാട് പള്ളിപ്പുറം ഗ്രാമത്തില്‍ വൃദ്ധദമ്പതികളുടെ 26 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണം കവര്‍ന്ന പ്രതികളെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിപ്പതി സ്വദേശികളായ അമല്‍ രാജും ഭാര്യ കലാമണിയുമാണ് പിടിയിലായത്. ഇരുവരും വൃദ്ധ ദന്പതികളുടെ വീട്ടിലെ ജോലിക്കാരായിരുന്നു. പല സമയത്തായാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.

അതേസമയം, പൂജവയ്ക്കാനായി സ്വര്‍ണാഭരണം തേടിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. പൊലീസെത്തും മുൻപ് അമല്‍രാജും ഭാര്യയും രക്ഷപ്പെട്ടിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പണയം വച്ചിരുന്ന സ്വര്‍ണാഭരണങ്ങളില്‍ ഒരുഭാഗം കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു. നഷ്ടപ്പെട്ട സ്വര്‍ണം പൂര്‍ണമായി വീണ്ടെടുക്കാനുള്ള അന്വേഷണം നടക്കുകയാണെന്ന് സൗത്ത് സിഐ ഷിജു എബ്രഹാം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here