അതിതീവ്ര മഴ; കൊല്ലം ജില്ലയിൽ 43 വീടുകൾ ഭാഗികമായും തകർന്നു

അതിശക്തമായ മഴയെ തുടർന്ന് കൊല്ലം ജില്ലയിൽ 43 വീടുകൾ ഭാഗികമായും തകർന്നു. ഒരു വീട് പൂർണ്ണമായും തകർന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ന് രാത്രി വളരെ നിർണായകമാണെന്ന് അതികൃതർ അറിയിച്ചു.

അതേസമയം, മത്സ്യ തൊഴിലാളികളോടും രക്ഷാപ്രവർത്തനത്തിന് സജ്ജമാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കുളത്തുപുഴ തിരുവനന്തപുരം പാതയിൽ റോഡിൽ വെള്ളം കയറിനെ തുടർന്ന് പൊലീസ് റോഡ് കെട്ടിയടച്ചത് അടച്ചു.

ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ അതിതീവ്രമഴ ഉണ്ടാകുമെന്നും മണിക്കൂറില്‍ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാനത്തിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. തിരുവമ്പാടി അങ്ങാടിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. നേരത്തെ തന്നെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്ന കോഴിക്കോട് ജില്ലയില്‍ വൈകിട്ടോടെയാണ് മഴ ശക്തമായത്. വൈകിട്ട് ആറുമണിക്ക് ശേഷമാണ് ജില്ലയുടെ വിവിധയിടങ്ങളില്‍ മഴ ശക്തിപ്രാപിച്ചത്. പലയിടങ്ങളിലും റോഡുകൾ തകർന്ന് ഗതാഗതം തടസപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News