കൂട്ടിക്കൽ ഉരുൾപൊട്ടൽ; കാണാതായവർക്കായി തെരച്ചിൽ ആരംഭിച്ചു

കൂട്ടിക്കൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തെരച്ചിൽ ആരംഭിച്ചു. 40 അംഗ എൻഡിആർഎഫ് കരസേനാ സംഘം കൂട്ടിക്കലിൽ എത്തി. റവന്യൂ മന്ത്രി കെ രാജനും മന്ത്രി വി എൻ വാസവനും പ്രതിപക്ഷനേതാവും എട്ടുമണിയോടെ കൂട്ടിക്കലിലെത്തും.

അതേസമയം,10 പേരെ കാണാതായതിൽ ഇതുവരെ മൂന്ന് പേരുടെ മൃതദേഹം ആണ് ലഭിച്ചത്. മരിച്ച മൂന്നു സ്ത്രീകളും ഒരേ കുടുംബാംഗങ്ങളാണ്.ഇതേ കുടുംബത്തിലെ തന്നെ മൂന്നുപേരെയും കാണാതായിട്ടുണ്ട്.

എന്നാൽ ജില്ലയിൽ 33 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിൽ 19ഉം മീനച്ചിൽ താലൂക്കിൽ 13 ഉം കോട്ടയത്ത് ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 321 കുടുംബങ്ങളിലായി 1196 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News