എറണാകുളം ജില്ലയിൽ മഴ കുറഞ്ഞു; ആശങ്കയില്ല

എറണാകുളം ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു. ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയെത്തുടർന്ന് 4 താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

മലങ്കര ഡാം തുറന്നതിന്നെത്തുടർന്ന് മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു. സമീപപ്രദേശത്തെ വീടുകളിൽ വെള്ളം കയറി. 26 അംഗ എൻ ഡി ആർ എഫ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേസമയം, ഇടമലയാർ ഡാമിൽ ഒരു മീറ്റർ കൂടി ജലനിരപ്പുയർന്നാൽ ബ്ലൂ അലർട്ട് നൽകും. ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് കളക്ടർ ജാഫർ മാലിക്ക് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News