മഴക്കെടുതി; ശബരിമലയിൽ രണ്ടു ദിവസത്തെ നിയന്ത്രണം

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തർക്ക് രണ്ടു ദിവസത്തെ നിയന്ത്രണം . നിലവിൽ മല കയറിയവർക്ക് മാത്രം ദർശനം അനുവദിച്ചുള്ള ക്രമീകരമാണ് ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

ശബരിമല ഉൾപ്പെടുന്ന വനമേഖലകളിൽ മഴയുടെ പശ്ചാത്തലത്തിൽ അപകട സാധ്യത ഏറെയാണ്. ഇത് കണക്കിലെടുത്താണ് ഇന്നും നാളെയും തീർത്ഥാടകർക്ക് നിയന്ത്രണം കൊണ്ടുവന്നത്. നിലവിൽ പമ്പാ നദി ചിലയിടങ്ങളിൽ കരകവിഞ്ഞൊഴുകി തുടങ്ങി. വൃഷ്ടി പ്രദേശത്ത് മഴയുടെ തീവ്രയാകട്ടെ ഉയർന്നിട്ടുണ്ട്. നദികളിൽ ഉയരുന്ന ജല നിരപ്പിൻ്റെ കൂടി സ്ഥിതിഗതികൾ വിലയിരുത്തിയാണ് രണ്ടു ദിവസത്തെ നിരോധനം. ഈ ദിവസങ്ങളിൽ ദർശനത്തിനായി ബുക്ക് ചെയ്തവർക്ക് മറ്റൊരു ദിവസം അനുവദിച്ചു നൽകാൻ ദേവസ്വം ബോർഡ് ക്രമികരണം ഒരുക്കും.

അതേസമയം, അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർക്ക് ഇടത്താവളങ്ങളിൽ ക്യാമ്പ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇവിടങ്ങളിൽ വെള്ളവും വൈദ്യുതിയും എല്ലാം ദേവസ്വം ബോർഡ് ഉറപ്പാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News