അജയ് മിശ്രയുടെ രാജിയിൽ ബിജെപിയ്ക്ക് മൗനം; സമരം ശക്തമാക്കി കർഷക സംഘടനകൾ

ലഖീംപൂർ കൂട്ട കൊലയിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി ആവശ്യപെട്ട് സമരം ശക്തമാക്കി കർഷക സംഘടനകൾ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കർഷക സംഘടനകൾ സമരം ശക്തമാക്കുകയാണ്.

നാളെ കർഷകർ രാജ്യവ്യാപകമായി തീവണ്ടി തടഞ്ഞുകൊണ്ട് പ്രതിഷേധിക്കും. അജയ് മിശ്ര മന്ത്രി സ്ഥാനത്ത് തുടരുമ്പോൾ ലഖീംപൂർ കൂട്ട കൊലയിൽ കൃത്യമായ അന്വേഷണം നടപ്പിലാകില്ലെന്ന് ചൂണ്ടികാട്ടിയാണ് കർഷകർ സമരം കടുപ്പിക്കുന്നത്.

അതേസമയം, ഒക്ടോബർ 20ന് സുപ്രീം കോടതി ലഖീംപൂർ കേസ് വീണ്ടും പരിഗണിക്കാനിരിക്കുന്നതിനിടെ ആണ് കർഷക സമരം ശക്തമാകുന്നത്. സുപ്രീം കോടതി വിമർശനത്തിന് പിന്നാലെ കൂട്ടകൊലയുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടിണ്ടെങ്കിലും അജയ് മിശ്രയുടെ രാജിയിൽ ബിജെപി കേന്ദ്ര നേതൃത്വം മൗനം പാലിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here