ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ് ഫോമിലേക്ക് ചുവടുവെച്ച് കേരള ബാങ്ക്

കേരളത്തില്‍ ബാങ്കിംഗ് മേഖലയില്‍ വന്‍ കുതിപ്പിന് തുടക്കമിടുകയാണ് കേരള ബാങ്ക്. സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായി രൂപംകൊണ്ട കേരള ബാങ്ക് ഏകീകൃത ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ് ഫോമിലേക്ക് മാറുന്നു.മുന്‍ ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണബാങ്കിന്‍റെയും കോര്‍ബാങ്കിംഗ് സോഫ്റ്റ് വെയറുകള്‍ ഏകീകരിച്ച് മു‍ഴുവന്‍ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം.

13 മുന്‍ ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്‍റെയും കോര്‍ബാങ്കിംഗ് സോഫ്റ്റ് വെയറുകള്‍ ഏകീകരിച്ച് മു‍ഴുവന്‍ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളും ലഭ്യമാക്കി അത്യാധുനിക ബാങ്കായി മാറാന്‍ തയ്യാറെടുക്കുകയാണ് കേരള ബാങ്ക്.

ഇന്‍ഫോസിസിന്‍റെ ഫിനക്കിള്‍ എന്ന ബാങ്കിംഗ് സോഫ്റ്റ് വെയറാണ് കോര്‍ബാങ്കിംഗിനായി കേരളബാങ്കിന് ലഭ്യമാക്കുന്നത്.വിപ്രോയ്ക്കാണ് സോഫ്റ്റ് വെയര്‍ ഏകീകരണത്തിന്‍റെ ചുമതല.മൊബൈല്‍ ബാങ്കിംഗ്,ഇന്‍റര്‍നെറ്റ് ബാങ്കിംഗ്,യു പി ഐ തുടങ്ങി ആധുനിക ഡിജിറ്റല്‍ സേവനങ്ങള്‍ ഇടപാടുകാര്‍ക്ക് ഏകീകൃത പ്ലാറ്റ് ഫോമില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് കേരള ബാങ്ക് തുടക്കംകുറിച്ചതായി ഐ ടി ഇന്‍റഗ്രേഷന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

ഒരു ലക്ഷത്തി ആറായിരത്തി 396 കോടി രൂപയുടെ ബിസിനസും 769 ശാഖകളുമായി സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ബാങ്കായി കേരള ബാങ്ക് മാറിക്ക‍ഴിഞ്ഞു.കേരള ബാങ്ക് നല്‍കിയ വായ്പാ പദ്ധതികളിലൂടെ 32,088 തൊ‍ഴിലവസരങ്ങള്‍ ലഭ്യമാക്കി.61.99 കോടിരൂപയാണ് നടപ്പു സാമ്പത്തിക വര്‍ഷത്തെ അറ്റാദായം.എന്‍ ആര്‍ ഐ നിക്ഷേപം സ്വീകരിക്കുന്നതിനായി റിസര്‍വ്വ് ബാങ്കിന് അപേക്ഷ നല്‍കിയതായും മന്ത്രി വാസവന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News