കൂട്ടിക്കൽ ഉരുൾപൊട്ടൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി

കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഉരുള്‍പൊട്ടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരണം നാലായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ ഷാലറ്റ് (29) എന്ന ആളാണ് മരണപ്പെട്ടത്. പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.

എന്നാൽ കാണാതായ 13 പേരുടെ പട്ടികയിൽ ഉൾപ്പെടാത്ത ആളാണിത്. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് ഷാലറ്റ് മരണപ്പെട്ടതെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം.

അതേസമയം, ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തെരച്ചിൽ നടക്കുകയാണ്.40 അംഗ എൻഡിആർഎഫിൻ്റെയും പൊലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News