ആലപ്പുഴ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം; ആശങ്കവേണ്ട

ആലപ്പുഴ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം. ആശങ്കാജനകമായ സ്ഥിതി ജില്ലയിൽ ഇല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കനത്ത മഴയെത്തുടർന്ന് കുട്ടനാട്ടിൽ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. സമീപ പ്രദേശത്തുള്ള 40 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാകളക്ടർ നേരിട്ടെത്തി സ്ഥലം സന്ദർശിച്ചു.

അതേസമയം, ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 15 ആയി. 163 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി മേഖലകളില്‍ ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ രക്ഷാപ്രവർത്തനത്തിനായുള്ള ബോട്ടുകള്‍ എത്തിക്കുന്നതിന് നടപടികള്‍ ജില്ലാഭരണകൂടം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News