പ്രളയബാധിത പ്രതിസന്ധി നേരിടാൻ കെ എസ് ഇ ബി ഉന്നതതല യോഗം

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയതുടർന്നു പ്രകൃതി ദുരന്തം വിതച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ നേരിടുന്നതിനായി കെ എസ് ഇ ബി ഇന്ന് ഉന്നതതല യോഗം ചേരും.

കക്കി, ഇടുക്കി, ഇടമലയാർ തുടങ്ങി വൻകിട അണക്കെട്ടുകൾ തുറക്കേണ്ടിവന്നാൽ സ്വീകരിക്കേണ്ട മുന്നൊരുക്കം പ്രളയബാധിത പ്രദേശങ്ങളിലെ വൈദ്യുതി വിതരണം പുനസ്ഥാപിക്കൽ എന്നിവ യോഗം വിലയിരുത്തും.

വൈകിട്ട് മൂന്ന് മണിക്ക് മുഴുവൻ സമയ ഡയറക്ടർമാരുടെ യോഗവും നാലുമണിക്ക് വിതരണവിഭാഗത്തിലെ മുഴുവൻ എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെയും യോഗം വിളിച്ചിട്ടുണ്ട്.

അതേസമയം, പ്രത്യേക സാഹചര്യം കണക്കിലെടുത്തു അവധികൾ റദാക്കി വിതരണവിഭാഗത്തിലെ മുഴുവൻ പേരും ചുമതല സ്ഥലത്തെത്താൻ കെ എസ് ഇ ബി നിർദ്ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News