മല്ലപ്പള്ളി മേഖലയില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി പുരോഗമിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

മല്ലപ്പള്ളി മേഖലയില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി പുരോഗമിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജില്ലയിലെ നദികള്‍ അപകടനിലയില്‍ തുടരുകയാണ്. മണിമലയാര്‍, അച്ചന്‍കോവില്‍, പമ്പ നദികളിലെ ജലനിരപ്പ് അപകട നിലയില്‍ തുടരുന്നു. മണിമലയാറിന്റെ തീരപ്രദേശത്താണ് വെള്ളപ്പൊക്കം രൂക്ഷമായിട്ടുള്ളതെന്ന് മന്ത്രി ഫോസ്ബുക്കില്‍ കുറിച്ചു.

മല്ലപ്പള്ളിയില്‍ രാത്രി മുഴുവന്‍ നീണ്ട രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മല്ലപ്പള്ളി ടൗണ്‍, കോട്ടാങ്ങല്‍, വായ്പൂര്, ആനിക്കാട് മേഖലകളിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

ആളപായമില്ലാതെ എല്ലാവരേയും രക്ഷപ്പെടുത്തുവാന്‍ സാധിക്കുന്നുണ്ട്. ഫയര്‍ഫോഴ്സിന്റെ മൂന്ന് ടീം, എന്‍ഡിആര്‍എഫ് ടീം, പോലീസ്, റവന്യു, തദ്ദേശസ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ എല്ലാവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ഇപ്പോള്‍ മത്സ്യതൊഴിലാളികളുടെ മൂന്നു ബോട്ടുകള്‍ മല്ലപ്പള്ളി മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരുകയാണ്. കളക്ടറേറ്റില്‍ നിന്നും തല്‍സമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് ഏകോപിപ്പിച്ചു വരുന്നു.

ഡാം മാനേജ്മെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന തലത്തിലുള്ള ടീമുമായി ചര്‍ച്ച ചെയ്യുന്നുണ്ട്. തിരുവല്ല ഉള്‍പ്പെടെ വെള്ളം കയറാന്‍ സാധ്യതയുള്ള ജില്ലയിലെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തനം ശനിയാഴ്ച വൈകുന്നേരം മുതല്‍ നടക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel