കൂട്ടിക്കലില്‍ കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതമെന്ന് മന്ത്രി വി എന്‍ വാസവന്‍

കൂട്ടിക്കലില്‍ കൂടുതല്‍ പേര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമെന്ന് മന്ത്രി വി എന്‍ വാസവന്‍. വഴികള്‍ ഒന്നടങ്കം ഒലിച്ചുപോയതിനാല്‍ ദുരന്ത പ്രദേശത്തേക്ക് കാല്‍നടയായാണ് യാത്ര. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. നിലവില്‍ അക്ഷരാര്‍ത്ഥത്തില്‍ കൂട്ടിക്കല്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. കോട്ടയം ജില്ലയില്‍ ഇതിനുമുന്‍പ് ഇത്രയും രൂക്ഷമായ പ്രകൃതിക്ഷോഭം ഉണ്ടായിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.

പ്രദേശത്ത് മഴയ്ക്ക് ശമനമുണ്ടായതിനാൽ ഗതാഗതം സാധ്യമല്ലാതായ ഒറ്റപ്പെട്ട പ്ലാപ്പള്ളി മേഖലകളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ കാല്‍നടയായി എത്തുന്നുണ്ട്. അരനൂറ്റാണ്ടിനിടയായി ഇത്തരത്തില്‍ ഒരു ദുരന്തം കോട്ടയം ജില്ലയിലുണ്ടായിട്ടില്ല. ഏതാണ്ട് പന്ത്രണ്ടടിയോളം ഉയര്‍ച്ചയിലാണ് കെട്ടിടങ്ങള്‍ക്കുമുകളിലൂടെ വെള്ളം പൊങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here