രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്

രാജ്യത്ത് കൊവിഡ്‌ കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസം 14,146 പേര്‍ക്കാണ് പുതുതായി കൊവിഡ്‌ സ്ഥിരീകരിച്ചത്. ഇന്നലെ 144 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 4,52,124 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,95,846 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്.

217 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 19,788 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ ആകെ കൊവിഡ്‌ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 97കോടി 65 ലക്ഷം കവിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News