വടക്കൻ ജില്ലകളിൽ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരാൻ നിർദ്ദേശം

വടക്കൻ ജില്ലകളിൽ മഴയുടെ ശക്തി കുറഞ്ഞു. കാര്യമായ നാശനഷ്ടങ്ങൾ എവിടെയും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. വൈകിട്ടോടു കൂടി മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജലാശയങ്ങളിൽ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടർ അറിയിച്ചു.

കൊയിലാണ്ടി താലൂക്കിൽ നിലവിൽ ക്യാമ്പുകൾ ഒന്നും തുറന്നിട്ടില്ല. നൊച്ചാട് വില്ലേജിൽ കല്പത്തൂർ ദേശത്ത് മലയിൽ ചാലിൽ സുരേഷിൻ്റെ വീടിന് ഇടിമിന്നലിൽ 10,000 രൂപയുടെ നാശനഷ്ടവും കൂരന്തറ സുരയുടെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് 28500 രൂപയുടെ നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. കൂരാച്ചുണ്ട് വില്ലേജിൽ മാർക്കോസ്, മണ്ണെകാട്ട്, കല്ലാനോട് എന്നയാളുടെ വീടിനോട് ചേർന്ന് മണ്ണിടിഞ്ഞ് വീടിന് ഭീഷണിയുണ്ട്.

കോഴിക്കോട്, താമരശ്ശേരി, വടകര താലൂക്കുകളിൽ കൂടുതൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തഹസിൽദാർമാർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News