ദുരിതപ്പെയ്ത്ത്; പ്ലസ്​ വണ്‍ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്​

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ നാളെ നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
നാളെയാണ്​ അവസാന പരീക്ഷ ന​ടക്കേണ്ടിയിരുന്നത്​.

അതേസമയം, കേരള സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്​ടിക്കല്‍, എന്‍ട്രന്‍സ്​ തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല. നാളെ നടത്താനിരുന്ന എച്ച്‌ ഡി സി പരീക്ഷയും മാറ്റിവെച്ചു. മഹാത്മാഗാന്ധി സര്‍വകലാ ശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

സംസ്ഥാന​ത്തെ വിവിധ ജില്ലകളില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്​. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ്​ മഴക്കെടുതി രൂക്ഷം.7 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News