പത്തനംതിട്ടയിൽ ഇടയ്ക്കിടെ പെയ്യുന്ന മഴ; വീടുകളിൽ വെള്ളം കയറുന്നു

പത്തനംതിട്ട ജില്ലയിൽ ഇടയ്ക്കിടെ പെയ്യുന്ന മഴ കനത്ത ആശങ്ക സൃഷ്ടിക്കുന്നു. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളായ കോട്ടാങ്ങൽ ,വായ്പ്പൂര്, ആനിക്കാട് എന്നി ഭാഗങ്ങളിലെ വിവിധ വീടുകളിൽ കയറികൊണ്ടിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. എൻ ഡി ആർ എഫിനൊപ്പം കൊല്ലത്ത് നിന്നെത്തിയ മത്സ്യത്തൊഴിലാളികളുടെ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്ത് വരുന്നു.

കൊല്ലത്ത് നിന്ന് ഏഴ് വള്ളങ്ങളിലായി 21 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിനായി പുലർച്ചെ അഞ്ച് മണിയോടെ പത്തനംതിട്ടയിലെത്തിയത്. മഴക്കെടുതി രൂക്ഷമായ ആറന്മുള, പന്തളം, റാന്നി പ്രദേശങ്ങളിലാണ് സംഘം രക്ഷാപ്രവർത്തനം നടത്തുക.

105 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ സംസ്ഥാനത്ത് തുടങ്ങിയിരിക്കുന്നത്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ക്യാമ്പുകള്‍ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here