മലമ്പുഴ അണക്കെട്ടിന്റെ ഷട്ടർ 21 സെ. മീ ആയി ഉയർത്തി

മലമ്പുഴ അണക്കെട്ടിന്റെ ഷട്ടർ 21 സെ. മീ ആയി ഉയർത്തി. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. ഡാമിലെ വെള്ളം താഴുന്ന നിലയ്ക്ക് 18 സെ. മീറ്ററിലേയ്ക്ക് ഷട്ടറുകൾ താഴ്ത്തും.

മലമ്പുഴയിലേക്കുള്ള മുക്കെ പുഴയിലെ നിലം പതി പാലം അടച്ചു. അണക്കെട്ടിൻ്റെ ഷട്ടറുകൾ 21 സെ.മീ ഉയർത്തിയതിനാൽ പുഴയിൽ ജലനിരപ്പുയർന്നു.

മേഖലയിൽ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. മലയോര മേഖലയായ നെല്ലിയാമ്പതിയിൽ മഴയുടെ ശക്തി കുറഞ്ഞു തുടങ്ങിയതോടെ പോത്തുണ്ടി ഡാമിലെ മൂന്ന് ഷട്ടറുകളും 1 സെ. മീറ്ററാക്കി താഴ്ത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here