ചിമ്മിനി ഡാം ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 15 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തും

ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 7.5 സെ.മീ ഉയര്‍ത്തിയത് ആദ്യഘട്ടത്തില്‍ ഘട്ടം ഘട്ടമായി 10 സെ.മീ വരെയും പിന്നീട് ജലനിരപ്പ് ഉയരുന്ന സാഹചര്യം തുടരുകയാണെങ്കില്‍ ഘട്ടം ഘട്ടമായി 15 സെ.മീ വരെയും ഉയര്‍ത്താന്‍ അനുമതി നല്‍കി. കരുവന്നൂര്‍, കുറുമാലി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം.

അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ കൊല്ലം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News