ട്വന്റി 20 ലോകകപ്പ് ; ഇന്ത്യന്‍ ടീമിന് ഉപദേശവുമായി സൗരവ് ഗാംഗുലി

ട്വന്റി 20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് ഉപദേശവുമായി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഒരു സമയത്ത് ഒരു കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഗാംഗുലി പറഞ്ഞു. 2007 ന് ശേഷം ട്വന്റി 20 ലോകകപ്പ് കിരീടം നേടാൻ ഇന്ത്യക്കായിട്ടില്ല.

“എളുപ്പത്തിൽ ചാമ്പ്യന്മാരാകാൻ കഴിയില്ല. ടൂർണമെന്റിലേക്ക് കടന്ന ഉടനെ തന്നെ കിരീടം നേടിയെന്നും കരുതാനാകില്ല. കളിയിൽ പക്വത കാണിക്കേണ്ടത് അനിവാര്യമാണ്. കഴിവുള്ള താരങ്ങളാണ് എല്ലാവരും. വലിയ ടൂർണമെന്റിൽ റൺസ് നേടാനും വിക്കറ്റെടുക്കാനും അവർക്ക് സാധിക്കും,” ഗാംഗുലി വ്യക്തമാക്കി.

“ഫൈനൽ പൂർത്തിയായെങ്കിൽ മാത്രമെ ആര് കിരീടം നേടിയെന്ന് പറയാനാകു. അതിന് മുൻപ് ഒരുപാട് കടമ്പകളുണ്ട്. കിരീടം നേടണമെന്ന ചിന്ത തുടക്കത്തിലെ ആവശ്യമില്ല. ഒരു സമയത്ത് ഒരു കളിയെ മാത്രം സമീപിക്കുന്നതാണ് ഉചിതം,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഏതൊരു ടൂർണമെന്റാണെങ്കിലും കിരീട സാധ്യതയുള്ള ടീമാണ് ഇന്ത്യ എന്നതിൽ സംശയമില്ല. ഒരോ പന്തിനേയും നേരിടുക. ഫൈനൽ വരെ അച്ചടക്കത്തോടു കൂടിയുള്ള സമീപനമാണ് ആവശ്യം. മത്സരഫലത്തിനേക്കാൾ അതിലേക്കുള്ള പ്രക്രിയയിൽ വിശ്വസിക്കുക,” ഗാംഗുലി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News