കൊക്കയാറില്‍ മൂന്ന് മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് മൂന്ന് കുട്ടികളുടെ മൃതദേഹം

ഇടുക്കി കൊക്കയാറില്‍ മൂന്ന് മൃതദേഹം കൂടി കണ്ടെത്തി. കണ്ടെത്തിയത് മൂന്ന് കുട്ടികളുടെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. മണ്ണില്‍ പുതഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അംന സിയാദ് (7വയസ്സ്), അഫിയാന്‍ ഫൈസല്‍ (4വയസ്സ്), അഫ്‌സാര ഫൈസല്‍, (8 വയസ്സ്) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊക്കയാറില്‍ ഇനി 5പേരെയും കൂടി കണ്ടെത്താനുണ്ട്.

അതേസമയം കൊക്കയാറില്‍ ശക്തമായ മഴ തുടരുകയാണ്. ഒപ്പം കാണാതായവര്‍ക്കു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News