ബിൽ ​ഗേറ്റ്സിന്റെ മൂത്തമകൾ ജെന്നിഫർ കാതറീൻ ​ഗേറ്റ്സ് വിവാഹിതയായി

മൈക്രോ സോഫ്റ്റ് സ്ഥാപകൻ ബിൽ ​ഗേറ്റ്സിന്റെയും മെലിൻഡയുടെയും മൂത്തമകൾ ജെന്നിഫർ കാതറീൻ ​ഗേറ്റ്സ് വിവാഹിതയായി. ഈജിപ്ത്യൻ വംശജനായ ബിസിനസുകാരന്‍ നഈൽ നാസറാണ് ജെന്നിഫറിനെ വിവാഹം കഴിച്ചത്.

ശനിയാഴ്ചയായിരുന്ന വിവാഹം. 25 കാരിയായ കാതറീനും 30 കാരനായ നാസറും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. സ്റ്റാബ്ൾസ് എൽഎൽസി എന്ന കമ്പനി മേധാവിയാണ് നാസർ. കാലിഫോർണിയയിലെ സാൻഡിയാ​ഗോയിലാണ് താമസം.

അറിയപ്പെടുന്ന പ്രൊഫഷണൽ കുതിരയോട്ടക്കാരനുമാണ് നാസർ. 2020 ജനുവരിയിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ജെന്നിഫറിന്റെ അമ്മ മെല്ലിന്‍ഡയാണ് വിവാഹത്തിനു വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ വിവാഹ മോചനം നേടിയ ബിൽ ​ഗേറ്റ്സും മെലിൻഡയും ഒരുമിച്ച് കൂടിയ പൊതുവേദി കൂടിയായി മകളുടെ വിവാഹം. ഇരുവരുടെയും മൂത്തമകളാണ് ജെന്നിഫർ. ഖോഖി ​ഗേറ്റ്സ്, ഫോബി ​ഗേറ്റ്സ് എന്നിവരാണ് മറ്റുമക്കൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News