ഉരുൾപൊട്ടൽ ദുരിതത്തിൽപ്പെട്ടവർക്ക് ചികിത്സാ സഹായം ലഭ്യമാക്കും: മന്ത്രി വി എൻ വാസവൻ

ഉരുൾപൊട്ടൽ ദുരിതത്തിൽ പെട്ടവർക്ക് ചികിത്സാ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി വി എൻ വാസവൻ. ക്യാമ്പുകളിൽ വസ്ത്രം, ഭക്ഷണം എത്തിച്ചുവെന്നും  എല്ലാ സൗകര്യവും ഒരുക്കിയതായും മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.

യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ പ്രവർത്തനം നടത്തിവരികയാണ്. കോട്ടയം ജില്ലയിൽ കാണാതായവരുടെ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. തെരച്ചിൽ നിർത്തിയിട്ടില്ല. മറ്റു ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുകയാണ്.

മണിമലയിൽ ഒരാൾക്കു പോലും ജീവഹാനിയില്ലെന്നും  രാത്രി തന്നെ ഒറ്റപ്പെട്ടുപോയവരെ രക്ഷിച്ചുവെന്നും മന്ത്രി അറിയിച്ചു.

മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ട സ്ഥലങ്ങളിൽ പ്രവർത്തനം നടത്തിവരികയാണ്. 4 ലക്ഷം രൂപ മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകി.

നാശനഷ്ടം അടിയന്തരമായി കണക്കാക്കാൻ നടപടി സ്വീകരിച്ചു. റിപ്പോർട്ട് മന്ത്രിസഭ പരിഗണിക്കുമെന്നും സർക്കാരിന്‍റെ എല്ലാ വകുപ്പുകളും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചു. ജനപ്രതിനിധികൾ സജീവമായി രംഗത്തുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here