കൊക്കയാര്‍ ഉരുള്‍പൊട്ടല്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി

കൊക്കയാര്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഷാജി ചിറയിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണിമലയാറിലൂടെ ഒഴുകി മുണ്ടക്കയം ഭാഗത്ത് നിന്നാണ് മൃതദേഹം
കണ്ടെത്തിയത്

നേരത്തെ മൂന്നു കുട്ടികളുടെയും ഒരു വീട്ടമ്മയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28),മകള്‍ അംന (7) കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്‌സാന്‍ (8) അഹിയാന്‍ (4) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here