മഴക്കെടുതിയില്‍ ദുരന്തത്തിനിരയായവര്‍ക്ക് സഹായമെത്തിക്കാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഇടപെടണം; മന്ത്രി കെ. രാധാകൃഷ്ണന്‍

കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ദുരന്തത്തിനിരയായവര്‍ക്ക് സഹായമെത്തിക്കാന്‍ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഇടപെടണമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി.

മഴക്കെടുതികള്‍ കേരളത്തില്‍ വീണ്ടും ദുരിതം വിതയ്ക്കുന്ന കാഴ്ചയാണ് ഇന്നലെ മുതല്‍ കാണുന്നത്. മലയോരപ്രദേശങ്ങളിലും കോളനികളിലും ജീവിക്കുന്നവര്‍ മഴക്കെടുതികളുടെ തീവ്രത കൂടുതലായി അനുഭവിക്കുന്നുണ്ട്. മഴക്കെടുതിയില്‍ ദുരന്ത ബാധിതരായവര്‍ക്കൊപ്പം കോളനികള്‍ ഒഴിഞ്ഞു പോകേണ്ടി വന്ന നൂറു കണക്കിന് പട്ടിക വിഭാഗക്കാരുമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

റവന്യൂ, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി രക്ഷാപ്രവര്‍ത്തനം, പുനരധിവാസം തുടങ്ങി മഴക്കെടുതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെട്ടു പ്രവര്‍ത്തിക്കാനായി പട്ടികജാതി – പട്ടികവര്‍ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

അവധിദിനങ്ങളിലും ജോലിയില്‍ മുഴുകാന്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ബഹു. പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കവിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു.

ഈ ദുരിതം അതിജീവിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ വകുപ്പ് പ്രതിബദ്ധതയോടെ ജനങ്ങള്‍ക്കൊപ്പമുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News