കാലടിയിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണു

കാലടിയിൽ കനത്ത മഴയെ തുടർന്ന് നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണു. വീട്ടുകാർക്ക് ആർക്കും പരിക്കില്ല. കുടുബാംഗങ്ങൾ പള്ളിയിൽ പോയിരുന്നതിനാൽ വൻ അപകടം ഒഴിവായി.

പുതുക്കി പണിതുകൊണ്ടിരുന്ന കാലടി കൊറ്റമം സ്വദേശി റെജി വർഗീസിന്റെ വീടാണ് കനത്ത മഴയെ തകർന്നത്. രാവിലെ 7 മണിയോടെയായിരുന്നു സംഭവം. റെജിയും മക്കളും പള്ളിയിൽ പോയിരുന്ന സമയത്തായിരുന്നു വീട് തകർന്ന് വീണത്.

റെജിയുടെ ഭർത്താവ് വർഗീസ് കഴിഞ്ഞ ജനുവരിയിൽ കൊവിഡ് മൂലം മരണമടഞ്ഞിരുന്നു. നാട്ടുകാരുടെയും മറ്റും സഹായത്തിലായിരുന്നു വീട് നിർമാണം നടന്നിരുന്നത്. ഇതിനിടയിലാണ് ദുരിതമായി വീട് തകർന്ന് വീണത്. സംഭവം സർക്കാറിൻ്റെയും മറ്റ് ഉദ്യാേഗസ്ഥരുടെയും ശ്രദ്ധയിൽപെടുത്തുമെന്ന് എംഎൽഎ റോജി എം ജോൺ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News