ദുരിതപ്പെയ്ത്തില്‍ മുങ്ങി പത്തനംതിട്ട; മണിമലയാർ കരകവിഞ്ഞു, മല്ലപ്പള്ളിയില്‍ വീടുകളില്‍ വെള്ളം കയറി

ഇടയ്ക്കിടെ പെയ്യുന്ന കനത്തമഴ മലയോര ജില്ലയായ പത്തനംതിട്ടയെ ആശങ്കയിലാഴ്ത്തുന്നു. മണിമലയാർ കരകവിഞ്ഞതോടെ മല്ലപ്പള്ളി ടൗണിലും വീടുകളിലും വെള്ളം കയറി. ആനിക്കാട്, കല്ലുപ്പാറ, കോട്ടാങ്ങൽ തുടങ്ങിയ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടവരെ ദുരിതാക്യാമ്പുകളിലേക്ക് മാറ്റി. പന്തളം , നിരണം, കടപ്ര തുടങ്ങിയ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ജില്ലയിൽ 36 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

ചങ്ങനാശേരിയോടു ചേർന്നു കിടക്കുന്ന മല്ലപള്ളി ടൗണും സമീപ പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലായി.  ആനിക്കാട്, കോട്ടാങ്ങൽ , കല്ലുപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലും. വെള്ളം കയറി. ഒറ്റപ്പെട്ട മേഖലകളിൽ താമസിക്കുന്നവരേയും കുടുങ്ങിയവരെയും എന്‍ഡിആര്‍എഫ് സംഘങ്ങളും നാട്ടുകാരും മത്സ്യ തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി ക്യാമ്പുകളിലെത്തിച്ചു.

ഗതാഗതവും വൈദ്യുതിയും പല പ്രദേശത്തും തടസ്സപ്പെട്ടു. പല ആളുകളും വീടുകളിൽ നിന്നും വരാൻ മടിക്കുന്നതും , ബോട്ടുകൾ എല്ലാ സ്ഥലത്തും എത്താൻ കഴിയാത്തതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി.

രക്ഷാപ്രവർത്തനത്തിനായി കൊല്ലത്തുനിന്നും 7 മത്സ്യ ബന്ധന ബോട്ടുകളും മത്സ്യ തൊഴിലാളികളും ജില്ലയിൽ എത്തി. ഇവരെ മലപ്പള്ളി ,പന്തളം , റാന്നി, ആറന്മുള എന്നിവിടങ്ങളിലായി വിന്യസിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിനായി പ്രത്യേക കൺട്രാൾ റൂമുകളും , ദുരിതാശ്വാസ ക്യാമ്പുകളും മല്ലപ്പള്ളിയിൽ തുറന്നു.

പത്തനംതിട്ട നഗരപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ച കക്കി ആനത്തോട് ഡാം നിലവിലെ സാഹചര്യത്തിൽ തുറക്കേണ്ടന്നാണ് തീരുമാനം. സ്ഥിതിഗതികൾ വിലയിരുത്താർ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ പത്തനംതിട്ട കളക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News