കൊല്ലം ജില്ലയിൽ മഴക്കെടുതിയിൽ ഇതുവരെ 140 വീടുകൾ ഭാഗികമായും 7 വീടുകൾ പൂർണ്ണമായും തകർന്നു. ഇപ്പോൾ 5 ദുരിതാശ്വാസക്യാമ്പുകളിലായി 33
കുടുംബങ്ങളിലെ 125 മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ വീണ്ടും മഴ ശക്തമായി തുടരുകയാണ്.
കൊല്ലം – തിരുമംഗലം ദേശീയ പാതയിലുള്ള പതിമൂന്ന് കണ്ണറ പാലത്തിനു സമീപം റോഡിന്റെ വശം ഇടിഞ്ഞ് താഴ്ന്നു. വെള്ളം കയറിയത് മൂലം ഇതിന് സമീപമുള്ള കാര്യറ ഭാഗത്ത് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
തെന്മല പരപ്പാർ അണക്കെട്ടിൻ്റെ ഷട്ടർ 120 സെന്റിമീറ്റർ ഉയർത്തി ജലം തുറന്നു വിടുകയാണ്. അഞ്ചൽ തഴമേലിൽ ഒഴുക്കിൽ പെട്ട് റബർ മരത്തിൽ പിടിച്ചു നിന്ന തമിഴ്നാട് സ്വദേശിയെ 3 മണിക്കൂറിന് ശേഷം രക്ഷിച്ചു.നെടുമ്പന പഞ്ചായത്തിൽ മരംവീണ് ഓട്ടോറിക്ഷ തകർന്നു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here