മ‍ഴക്കെടുതി; സംസ്ഥാനത്തെ എല്ലാ കോളേജുകള്‍ക്കും നാളെ അവധി

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ പോളിടെക്നിക്കുകളും എഞ്ചിനീയറിംഗ് കോളജുകളുമടക്കം എല്ലാ കലാലയങ്ങൾക്കും തിങ്കളാഴ്ച​ അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

തിങ്കളാഴ്ച നടക്കാനിരുന്ന സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. കനത്ത മഴ വ്യാപകമായി കെടുതി വിതച്ച് തുടരുന്ന സാഹചര്യത്തിലാണിത്.

കലാലയങ്ങൾ പൂർണമായി തുറന്നുപ്രവർത്തിക്കാൻ ആരംഭിക്കുന്നത് ഒക്ടോബർ 18ൽ നിന്ന് 20ലേക്ക് (ബുധനാഴ്ച) മാറ്റിയിട്ടുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel