10 രൂപ ഊണിന് അമേരിക്കയിലെ പ്രേക്ഷകരുടെ പിന്തുണ; കൈരളി പ്രേക്ഷകര്‍ക്ക് കൊച്ചി നഗരത്തിന്‍റെ ബിഗ് സല്യൂട്ട് എന്ന് മേയര്‍  

10 രൂപയ്ക്ക് ഉച്ചയൂണ് നല്‍കുന്ന കൊച്ചി നഗരസഭയുടെ സമൃദ്ധി പദ്ധതിക്ക് പിന്തുണയുമായി പ്രവാസികളും. കൈരളി ടി വിയുടെ അമേരിക്കയിലെ പ്രേക്ഷകരാണ് 5000 പേര്‍ക്കുള്ള ഊണിന്‍റെ തുകയായി  അമ്പതിനായിരം രൂപ സമാഹരിച്ചത്. തുക കൊച്ചി മേയര്‍ക്ക് കൈമാറി.

നിര്‍ധനരായതിന്‍റെ പേരില്‍ വിശന്നിരിക്കേണ്ട അവസ്ഥ ആര്‍ക്കുമുണ്ടാകരുതെന്ന ലക്ഷ്യവുമായാണ് കൊച്ചി നഗരസഭ  10 രൂപയ്ക്ക് ഉച്ചയൂണ് നല്‍കുന്ന സമൃദ്ധി പദ്ധതി തുടങ്ങിയത്. പാവപ്പെട്ടവരെ അന്നമൂട്ടുന്ന ജനകീയ ഹോട്ടലിന്‍റെ നടത്തിപ്പിനായി നഗരസഭയുടെ ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും എടുക്കില്ലെന്ന് മേയര്‍ പറഞ്ഞിരുന്നു. മാത്രമല്ല ഹോട്ടല്‍ നടത്തിപ്പിന്‍റെ പേരില്‍ ഒരു നികുതിയും ഏര്‍പ്പെടുത്തില്ലെന്നും മേയര്‍ എം അനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഈ സദുദ്യമത്തിന് ഉദാരമതികള്‍ക്ക് സംഭാവന നല്‍കാമെന്നും മേയര്‍ അറിയിച്ചിരുന്നു.

മേയറുടെ അഭ്യര്‍ഥന ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുകയാണ് ഒരു കൂട്ടം അമേരിക്കന്‍ മലയാളികള്‍.കൈരളി ടി വിയുടെ പ്രേക്ഷകരായ പ്രവാസികള്‍ 5000 പേര്‍ക്കുള്ള ഊണിന്‍റെ തുകയായി സമാഹരിച്ച അമ്പതിനായിരം രൂപ നഗരസഭക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കൈരളി ടി വി കൊച്ചി റീജിയണ്‍ ഹെഡ് സാലി മുഹമ്മദ് ജനകീയ ഹോട്ടലിലെത്തി കൈരളി പ്രേക്ഷകരുടെ സംഭാവന മേയര്‍ എം അനില്‍കുമാറിന് കൈമാറി. സുമനസ്സുകളായ കൈരളി പ്രേക്ഷകര്‍ക്ക് കൊച്ചി നഗരത്തിന്‍റെ ബിഗ് സല്യൂട്ട് എന്ന് മേയര്‍.

പദ്ധതിയാരംഭിച്ച് 5 ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം പേര്‍ക്കാണ് 10 രൂപയുടെ ഊണ് നല്‍കിയത്.30 രൂപയുടെ ഊണാണ് 10 രൂപയ്ക്ക് നല്‍കുന്നത്.10 രൂപ സര്‍ക്കാര്‍ നല്‍കുമെങ്കിലും 10 രൂപയുടെ നഷ്ടം നഗരസഭയ്ക്കുണ്ട്.ഈ നഷ്ടം നികത്താന്‍ കൈരളി പ്രേക്ഷകര്‍ കൈകോര്‍ത്തതിനു പിന്നാലെ സ്വദേശത്തു നിന്നും വിദേശത്തു നിന്നും നിരവധി സഹായവാഗ്ദാനങ്ങളാണ് നഗരസഭയ്ക്ക് ലഭിച്ചുവരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News