സംസ്ഥാന സർക്കാരും സമൂഹമൊന്നാകെയും പ്രകൃതിക്ഷോഭം നിമിത്തം ദുരിതമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരായിക്കുന്ന ഘട്ടമാണിതെന്നും സർക്കാർ സംവിധാനങ്ങളും അതിനൊത്ത് പൂർണ്ണ വിധത്തിൽ ഉണർന്ന് പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി മന്ത്രി കെ. രാധാകൃഷ്ണന്‍.
പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള പാലക്കാട് മെഡിക്കൽ കോളേജിലെ ഒരു മെഡിക്കൽ ടീം ദുരന്തമുഖത്തേക്ക് പോകുന്നതിന് സജ്ജമായിക്കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു.
മലയോരപ്രദേശങ്ങളിലും, അവിടുത്തെ പട്ടികജാതി പട്ടികവർഗ്ഗ ഗ്രാമങ്ങളിലും താമസിക്കുന്ന ജനങ്ങൾ മഴക്കെടുതികളുടെ തീവ്രത കൂടുതലായി അനുഭവിക്കുകയാണ്. ഇവിടുത്തെ രക്ഷാപ്രവർത്തനവും, ജനങ്ങളുടെ പുനരധിവാസവും ഉറപ്പു വരുത്തുന്നതിനായി പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സജീവമായി രംഗത്തുണ്ടാകണമെന്ന നിർദേശം ബന്ധപ്പെട്ട വകുപ്പ് ഡയറക്ടർമാർക്ക് നൽകിയിട്ടുണ്ട്.
അവധി ദിവസങ്ങളുൾപ്പെടെ പൂർണ്ണസമയം ഇവരുടെ സേവനം ഉറപ്പു വരുത്തും.ഈ വകുപ്പുകൾ റവന്യൂ, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾക്കനുസരണമായി പട്ടികജാതി- പട്ടികവർഗ്ഗ ഗ്രാമങ്ങളിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ഈ പ്രതിസന്ധി സമയം അതിജീവിക്കുന്നതിന് ഉൾ-ഗ്രാമങ്ങളിലെ ജനങ്ങൾക്ക് സഹായം നൽകുവാൻ പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പുകൾ പ്രതിജ്ഞാബദ്ധമാണ്. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ വകുപ്പ് ഈ ദിവസങ്ങളിൽ നടത്തുമെന്നും മന്ത്രി അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here