അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ നിന്ന് മികച്ച ബാലതാരമായി വെള്ളിത്തിരയില്‍ തിളങ്ങി നിരഞ്ജന്‍

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച നിരഞ്ജനെക്കുറിച്ച് അധികമാരും ചര്‍ച്ചചെയ്തു കാണില്ല. അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലേയ്ക്ക് ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എത്തിച്ച നിരഞ്ജന്റെ മാതൃകാപരമായ ജീവിതം നാം അറിയേണ്ടതുതന്നെയാണ്. കാസിമിന്റെ കടലിലെ ബിലാല്‍ എന്ന കഥാപാത്രത്തിന്റെ അഭിനയത്തികവിനാണ് നിരഞ്ജന് ഏറ്റവും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചത്.

പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ഈ കലാകാരന്‍. നിരഞ്ജന്റെ അച്ഛന്‍ സുമേഷ് കൂലിപ്പണിക്കാരനാണ്. ബിരുദ വിദ്യാര്‍ത്ഥിയായ സഹോദരിയും
അമ്മ സുജയും ഉള്‍പ്പെടെ ഇവര്‍ മൂന്നുപേരും ജീവിതം തള്ളി നീക്കുന്ന ഈ കൊച്ചു കുടിലിലേക്കാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വന്നുകയറിയത്. അല്ലെങ്കില്‍ നിരഞ്ജന്‍ എന്ന പ്രതിഭ അവാര്‍ഡ് എത്തിച്ചത്.

നിരഞ്ജന്റെ അച്ഛനും ഒരു കലാകാരനാണ്. നന്നായി പാടും ഒപ്പം നിരഞ്ജനും പാടും,അഭിനയിക്കും,ഫുട്‌ബോള്‍ കളിക്കും.
വളരെ യാദൃശ്ചികമായാണ് അഭിനയത്തിലേക്ക് നിരഞ്ജന്‍ എത്തുന്നത്. റെജു ശിവദാസ് എന്ന നാടക പ്രവര്‍ത്തകനാണ് നിരഞ്ജനെ കണ്ടെത്തിയത്. അവന്‍ വളര്‍ന്നത് സാപ്പിയന്‍സ് എന്ന കൂട്ടായ്മ ഒരുക്കിയ ചെറിയ ചെറിയ അവസരങ്ങളിലൂടെയും. ഒരു ഗ്രാമത്തിന്റെ നന്മ നിലനിര്‍ത്താന്‍ നാടകവും കൂട്ടായ്മകളും വായനയും പ്രോത്സാഹിപ്പിക്കുന്ന സാപ്പിയന്‍സ് എന്ന സാംസ്‌കാരിക സംഘടനയാണ് നിരഞ്ജനെ കൊച്ചു കുടിലില്‍ നിന്നും സിനിമയുടെ അത്ഭുത ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News