കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും; ജാഗ്രതാ നിർദേശം

കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും. ജില്ലയുണ്ടായ അതിശക്തമായ മഴയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് രാവിലെ 11 മണിക്കാണ് ഡാം തുറക്കുക. നാല് ഷട്ടറുകളിൽ 2 എണ്ണമാണ് തുറക്കുക.

100 മുതൽ 200 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും. പമ്പയിൽ 10-15 സെന്റിമീറ്റർ വെള്ളം ഉയരുമെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ മുന്നറിയിപ്പ് നൽകി. മിതമായ തോതിലാകും ജലം തുറന്നുവിടുകയെന്ന് ജില്ലാ കളക്ടർ ദിവ്യാ എസ് അയ്യർ അറിയിച്ചു.

അതേസമയം, പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നുണ്ടെന്ന് നേരത്തെ തന്നെ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. നദീ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

പമ്പാനദി, മണിമലയാർ, അച്ചൻകോവിലാർ എന്നീ മൂന്ന് നദികളും അപകട നിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. നദീതീരങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നും ആളുകൾ സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇന്നലെ തന്നെ നിർദേശം നൽകിയരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുറേയാളുകൾ മാറിയിരുന്നു. ജില്ലയിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇതുസംബന്ധിച്ച അനൗൺസ്‌മെന്റുകൾ പഞ്ചായത്തുകൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാൽ പത്തനംതിട്ട ജില്ലയിൽ 1165 പേരാണ് നിലവിൽ 54 ക്യാമ്പുകളിലായി കഴിയുന്നത്. ജാഗ്രതാ നിർദേശങ്ങൾക്കനുസരിച്ചുള്ള നടപടികൾ എല്ലാവരും സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News