കെപിസിസി ഭാരവാഹികളെ ഇന്ന് പ്രഖ്യാപിച്ചേക്കും

കെപിസിസി ഭാരവാഹികളെ ഇന്ന് പ്രഖ്യാപിച്ചേക്കും.വൈസ് പ്രസിഡന്റുമാർ , ജനറൽ സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ അടകം 51 പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. നാല് വൈസ് പ്രസിഡന്റുമാർ, 16 ജനറൽ സെക്രട്ടറിമാർ ,ഒരു ട്രഷറർ , 30 എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിങ്ങനെയാകും പട്ടികയിലുണ്ടാവുകയെന്നാണ് വിവരം.

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ നേരത്തെ ഹൈക്കമാന്റിന് സമർപ്പിച്ച പട്ടികയിൽ മുതിർന്ന നേതാക്കൾ എതിർപ്പ് അറിയിച്ചിരുന്നു. തുടർന്ന് ഇവരുമായി സംസ്ഥാന നേതൃത്വം ചർച്ച നടത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News