ദളിത് വിരുദ്ധ പരാമർശം : ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് അറസ്റ്റിൽ

മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ അറസ്റ്റ് ചെയ്തു. സ്പിന്നർ യുസ്വേന്ദ്ര ചഹലിനെതിരെ നടത്തിയ ജാതി പരാമർശത്തിലാണ് അറസ്റ്റ് ചെയ്തത്. മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ, സെക്ഷൻ 505 പ്രകാരമായിരുന്നു അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

അതേസമയം, യുവരാജിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഇടക്കാല ജാമ്യത്തിൽ വിടണമെന്ന് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിരുന്നു.2020 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. രോഹിത്ത് ശർമയുമായുള്ള തൽസമയ ഇൻസ്റ്റഗ്രാം ചാറ്റിനിടെ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലിനെതിരെ വംശീയ അധിക്ഷേപം നടത്തിയെന്നാണ് ആരോപണം.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ അഭിഭാഷകനും ദളിത് അവകാശ പ്രവർത്തകനുമായ രജത് കൽസനാണ് പരാതി നൽകിയത്. ദളിതരെ അധിക്ഷേപിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ യുവരാജിനെതിരെ ഹരിയാന പൊലീസ് കേസെടുക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News