പത്തനംതിട്ടയിൽ മഴയ്ക്ക് ശമനം; പമ്പാ ഡാമിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട ജില്ലയിൽ മഴയ്ക്ക് നേരിയ കുറവ്.വൃഷ്ടി പ്രദേശത്തെ മഴയെ തുടർന്ന് ജലനിരപ്പ് സംഭരണ ശേഷിയോട് അടുക്കുന്ന കക്കി ഡാമിലെ നാല് ഷട്ടറുകളിൽ രണ്ട് ഷട്ടറുകൾ തുറക്കും.

100 മുതൽ 200 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും. പമ്പയിൽ 10-15 സെന്റിമീറ്റർ വെള്ളം ഉയരും. ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ പമ്പാ ഡാമിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നു. നദീ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു.

അതേസമയം, ജില്ലയുടെ നഗര – ഗ്രാമ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഇതുവരെ കുറഞ്ഞിട്ടില്ല.റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News