ബിജെപി ഭാരവാഹി യോഗം ഇന്ന് ദില്ലിയിൽ നടക്കും

ബിജെപി ഭാരവാഹി യോഗം ഇന്ന് ദില്ലിയിൽ നടക്കും. പുതുതായി ചുമതല ഏറ്റെടുത്ത അംഗങ്ങളുടെ യോഗമാണ് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്നത്. ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പടെ പുനഃസംഘടന നടന്ന സാഹചര്യത്തിലാണ് യോഗം.

അതേസമയം, കെ സുരേന്ദ്രൻ വി മുരളീധരൻ എന്നിവർ ഉൾപ്പെടുന്ന ഔദ്യോഗിക പക്ഷത്തിന് എതിരെ കേരള ബിജെപിയിൽ വിമത പക്ഷം കൂടുതൽ കടുത്ത പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്ന് ചേരുന്ന യോഗത്തിൽ പികെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ പക്ഷങ്ങൾ കേന്ദ്ര നേതൃത്വത്തിന് മുൻപിൽ ഇത് സംബന്ധിച്ച എതിർപ്പ് അറിയിച്ചേക്കും. അങ്ങനെയെങ്കിൽ വലിയ സമ്മർദ്ധമാകും ഇന്ന് ചേരുന്ന യോഗത്തിൽ കേരള ബിജെപി നേതൃത്വത്തിന് നേരിടേണ്ടി വരിക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News