പ്രതിഷേധം കടുപ്പിച്ച് കർഷകർ; ഇന്ന് റെയിൽ ഉപരോധിക്കും

ലഖീംപൂർ കൂട്ട കൊലയിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി ആവശ്യപെട്ട് സമരം ശക്തമാക്കി കർഷക സംഘടനകൾ. കർഷകർ ഇന്ന് രാജ്യവ്യാപകമായി റെയിൽ ഉപരോധിച്ചുകൊണ്ട് പ്രതിഷേധിക്കും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടാണ് കർഷക സംഘടനകൾ റെയിൽ ഉപരോധ സമരം ശക്തമാക്കുന്നത്. രാവിലെ 10 മുതൽ വൈകീട്ട് 4 വരെയാണ് തീവണ്ടി തടയൽ നടക്കുക.  ആറ് മണിക്കൂറായിരിക്കും രാജ്യവ്യാപകമായി തീവണ്ടി തടയുകയെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.

അതേസമയം, ‌അജയ് മിശ്ര മന്ത്രി സ്ഥാനത്ത് തുടരുമ്പോൾ ലഖീംപൂർ കൂട്ട കൊലയിൽ കൃത്യമായ അന്വേഷണം നടപ്പിലാകില്ലെന്ന് ചൂണ്ടികാട്ടിയാണ് കർഷകർ സമരം കടുപ്പിക്കുന്നത്. ഒക്ടോബർ 20ന് സുപ്രീം കോടതി ലഖീംപൂർ കേസ് വീണ്ടും പരിഗണിക്കാനിരിക്കുന്നതിനിടെ ആണ് കർഷക സമരം ശക്തമാകുന്നത്.

എന്നാൽ ദസറയോട് അനുബന്ധിച്ച് നരേന്ദ്ര മോദിയും അമിത് ഷായും ഉൾപ്പടെയുള്ള ബിജെപി നേതാക്കളുടെ കോലം കത്തിച്ചതിന്റെ പേരില്‍ നിരവധി കർഷകരെ പൊലിസ് അറസ്റ്റ് ചെയ്തു. യുപി, മധ്യപ്രദേശ്, ഒഡിഷ, ബിഹാർ, തമിഴ്നാട്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളില്‍ കർഷകർ കോലം കത്തിച്ച് പ്രതിഷേധിച്ചു. യുപിയില്‍ വ്യാപകമായി കര്‍ഷകരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.വരും ദിവസങ്ങളിലും സമരം ശക്തമാക്കുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News