പ്ലാപ്പള്ളിയിൽ വീണ്ടും തെരച്ചിൽ ആരംഭിച്ചു

ഉരുള്‍പൊട്ടിയ കൂട്ടിക്കല്‍ പ്ലാപ്പളളിയിൽ ഇന്ന് രാവിലെ മുതൽ തെരച്ചിൽ ഊർജിതമാക്കി. മൃതദേഹങ്ങൾക്കൊപ്പം ഒരു കാൽപ്പാദം കൂടി കിട്ടിയ സാഹചര്യത്തിലാണ് വീണ്ടും തെരച്ചിൽ ആരംഭിക്കുന്നത്. കൂട്ടിക്കൽ അപകടത്തിൽ 11 പേർ ഉരുൾപൊട്ടിയും രണ്ട് പേർ ഒഴുക്കില്പെട്ടുമാണ് മരണപ്പെട്ടത്. തുടർച്ചയായി പെയ്ത ദുരിതപ്പെയ്ത്തിൽ 31 പേരാണ് മരണപ്പെട്ടത്.  കരസേനയും ദുരന്തനിവാരണസേനയും ഉള്‍പ്പെടെയുള്ള സംഘം പ്ലാപ്പള്ളിയിൽ എത്തിയിട്ടുണ്ട്.

അതേസമയം, ഇന്നലെ നടത്തിയ തെരച്ചിലിൽ ഒരു കാൽപ്പാദം കൂടി കണ്ടെത്തിയതോടെ കാൽ പ്രായമായ ഒരാളുടെതെന്ന് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡിഎൻഎ പരിശോധന നടത്താൻ ഡോക്ടർമാർക്ക് നിർദേശം ലഭിച്ചു.മരിച്ചവരുടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുണ്ട്.

പ്ലാപ്പള്ളിയിൽ മരണപ്പെട്ട ഒരേ കുടുംബത്തിലെ ആറ് പേരുടെ സംസ്കാരം ഇന്ന് ഉച്ചയോടെ നടക്കും. എന്നാൽ കൊക്കയാറില്‍ രാവിലെ ദുരന്തനിവാരണസേന ഉള്‍പ്പെടെ തിരച്ചില്‍ തുടങ്ങിയെങ്കിലും രണ്ടുമണിയോടെയാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കല്ലൂപ്പുരയ്ക്കല്‍ ഫൗസിയ, മക്കളായ അമീന്‍ സിയാദ് , അംന സിയാദ് സഹോദരന്‍ ഫൈസലിന്റെ മക്കളായ അക്സന ഫൈസല്‍, അഹിയാന്‍ ഫൈസല്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇവിടെ നിന്ന് ഒഴുക്കില്‍പ്പെട്ട ചിറയില്‍ ഷാജിയുെട മൃതദേഹം മുണ്ടക്കയം ഭാഗത്ത് മണിമലയാറ്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

ഇടവിട്ട് പെയ്ത മഴ കൊക്കയാറില്‍ തിരച്ചിന് തടസം സൃഷ്ടിച്ചിരുന്നു . പെരുവന്താനത്ത് ഒഴുക്കില്‍പ്പെട്ട നിര്‍മലഗിരി വടശേരില്‍ ജോജിയുടെ മൃതദേഹവും രാവിലെ കണ്ടെടുത്തു. ഏന്തയാറില്‍ ഒഴുക്കില്‍പ്പെട്ട് വല്യന്ത സ്വദേശി സിസിലിയും മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News