ഷോളയാര്‍ ഡാം ഇന്ന് തുറക്കും; ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

ജലനിരപ്പുയര്‍ന്നതോടെ തൃശൂര്‍ ഷോളയാര്‍ ഡാം ഇന്ന് 10 മണിയോടെ തുറക്കും. 100 ക്യുമെക്‌സ് അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തൃശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മാത്രമാണ് മഴ തുടരുന്നത്. ചാലക്കുടി ടൗണില്‍ നിന്നും 65 കിലോമീറ്റര്‍ കിഴക്കാണ് ഷോളയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.

ചിമ്മിനി, പീച്ചി ഡാമുകളില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതിനാല്‍ കൂടുതല്‍ ജലം കുറുമാലി, മണലി പുഴകളിലേക്കെത്തും. തീരവാസികള്‍ ജാഗ്രത പാലിക്കണം.

അതേസമയം, മുന്നൂറിലധികം പേരാണ് തൃശൂര്‍ ജില്ലയില്‍ വിവിധയിടങ്ങളിലായി ക്യാംപുകളില്‍ കഴിയുന്നത്.കോട്ടയം ജില്ലയിൽ 35 ദുരിതാശ്വാസ ക്യാമ്പുകളിലായി 440 കുടുംബങ്ങളിലെ 1758 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ക്യാമ്പുകൾ പ്രവർത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here