കൊക്കയാറിൽ ഏഴുവയസുകാരനുവേണ്ടി തെരച്ചില്‍ പുനരാരംഭിച്ചു

ഇടുക്കി കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുവയസുകാരന്‍ സച്ചു ഷാഹുലിന് വേണ്ടി തെരച്ചില്‍ പുനരാരംഭിച്ചു. മൂന്ന് എന്‍ഡിആര്‍എഫ് സംഘം, മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ്, പൊലീസ്, സന്നദ്ധസംഘടനകള്‍ എന്നിവ സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.

ഇന്നലെ കൊക്കയാറില്‍ നിന്ന് ആറുമൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഫൗസിയ, അമീന്‍ സിയാദ്, അംന സിയാദ്, അസ്‌ന ഫൈസല്‍, അഹിയാന്‍ ഫൈസല്‍, ഷാജി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതില്‍നാലുപേരും കുട്ടികളാണ്. രാവിലെ മുതല്‍ കൊക്കയാറില്‍ മഴ ദുര്‍ബലമായത് രക്ഷാപ്രവര്‍ത്തനത്തിന് അനകൂലമായി. ഹിറ്റാച്ചി ഉള്‍പ്പെടെ എത്തിച്ച് മണ്ണുമാറ്റിയാണ് തെരച്ചില്‍ നടത്തുന്നത്.

അതേസമയം, ഇന്നലെ പ്ലാപ്പളിയിൽ നടത്തിയ തെരച്ചിലിൽ ഒരു കാൽപ്പാദം കൂടി കണ്ടെത്തിയതോടെ കാൽ പ്രായമായ ഒരാളുടെതെന്ന് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡിഎൻഎ പരിശോധന നടത്താൻ ഡോക്ടർമാർക്ക് നിർദേശം ലഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News