മഴക്കെടുതി; പത്തനംതിട്ടയിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു

മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച പത്തനംതിട്ട ജില്ലയിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു.80 ക്യാമ്പുകളിലായി കഴിയുന്നത് 632 കുടുംബങ്ങളിലെ 2191 പേരാണ്. എന്നാൽ ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് തിരുവല്ല താലൂക്കിലാണ്. തിരുവല്ലയിൽ 33ഉം കോഴഞ്ചേരിയിൽ 17ഉം മല്ലപ്പള്ളിയിൽ 15 ഉം കോന്നിയിൽ 12 ഉം വീതം ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

എന്നിരുന്നാലും നിലവിൽ ജില്ലയിൽ മഴയ്ക്ക് നേരിയ തോതിൽ ശമനമുണ്ടെങ്കിലും റാന്നി മേഖലകളിൽ വെള്ളക്കെട്ട് താഴ്ന്നിട്ടില്ല. അതേസമയം, പത്തനംതിട്ട കക്കി ഡാം തുറക്കുനതിനുള്ള അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തിയായെന്ന് ജില്ലാ കളക്ടർ ദിവ്യാ എസ് അയ്യർ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു o കളക്ടർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News