ദുരിതപ്പെയ്ത്ത്; കോട്ടയം ജില്ലയിൽ തകർന്നത് 62 വീടുകൾ, വൻ നാശനഷ്ടം

കഴിഞ്ഞ ദിവസങ്ങളിലെ ദുരിതപ്പെയ്ത്തിൽ നിരവധിയാളുകൾക്കാണ് സ്വന്തം കിടപ്പാടം നഷ്ടമായത്. കോട്ടയം ജില്ലയിൽ മാത്രമായി 62 വീടുകൾ പൂർണമായും തകർന്നു. 161 വീടുകൾ ഭാഗികമായും തകർന്നതായി പ്രാഥമിക വിലയിരുത്തൽ. നാശനഷ്ടം തിട്ടപ്പെടുത്തൽ തുടരുകയാണ്.

കാഞ്ഞിരപ്പള്ളി താലൂക്കിലാണ് ഏറെ നാശനഷ്ടം സംഭവിച്ചത്. 62 വീടുകൾ പൂർണമായും 143 വീടുകൾ ഭാഗികമായും തകർന്നു. മീനച്ചിൽ താലൂക്കിൽ 16 വീടും ചങ്ങനാശേരി താലൂക്കിൽ രണ്ട് വീടും ഭാഗികമായി തകർന്നിട്ടുണ്ട്. അതേസമയം, കുട്ടികൾ അടക്കമുള്ള പ്രദേശങ്ങളിൽ മൂന്ന് വീടുകൾ ഒലിച്ച് പോകുകയും ചെയ്തു.

വെള്ളപ്പൊക്കത്തിൽ കോട്ടയം എരുമേലിയ്ക്ക് സമീപം കുറുവാമൂഴിയിൽ നിലംപൊത്തിയത് പതിമൂന്ന് വീടുകളാണ്. മണിമലയാറിൻ്റെ തീരത്തിരുന്ന വീടുകൾ നിമിഷനേരംകൊണ്ട് വെള്ളത്തിനടിയിലായി. വീടുകളിലുണ്ടായിരുന്ന അറുപതിലേറെ പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News