അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഴീക്കല്‍ തുറമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ‘ദേവീപ്രസാദം’ എന്ന വള്ളത്തില്‍ നിന്നും കടലില്‍ വീണ് കാണാതായ രാഹുൽ (32) ആണ് മരണപ്പെട്ടത്. ആലപ്പുഴ പതിയാങ്കര തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഴീക്കൽ സ്വദേശി യാണ് രാഹുൽ.

ഈ മാസം 13 നാണ് മത്സ്യബന്ധനം നടത്തുന്നതിനിടെ രാഹുൽ അപകടത്തിൽപ്പെട്ടത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയിട്ടുണ്ട്.

ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നാവികസേന, കോസ്റ്റ്ഗാര്‍ഡ്, മറൈന്‍എന്‍ഫോഴ്‌സ്മെന്റ്, കോസ്റ്റല്‍ പോലീസ്, സ്വകാര്യ വള്ളങ്ങളില്‍ മത്സ്യബന്ധനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ തുടങ്ങിയവര്‍ ദിവസങ്ങളായി വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News