മലവെള്ളപ്പാച്ചിലില്‍ തകർന്ന് ഒഴുകുന്ന ഇരുനില വീട് ; ഞെട്ടിപ്പിക്കുന്ന ദൃശ്യം

മുണ്ടക്കയത്ത് മലവെള്ളപ്പാച്ചിലില്‍ ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നു. മുണ്ടക്കയം കൂട്ടിക്കലിലുള്ള വീടാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയത്.

അപകടസാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു.വീടിന് പിന്നിലൂടെ പുഴയൊഴുകിയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് പുഴ കരകവിഞ്ഞ് വെള്ളം കുത്തിയൊലിച്ചു വന്നതോടെ വീടിന്റെ അടിഭാഗത്തെ മണ്ണൊലിച്ച് പോവുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീട് പൂര്‍ണമായും വെള്ളത്തില്‍ ഒലിച്ചുപോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News