ദുബായ് കൊവിഡ് മുക്തം; ഇനി പുതിയ തുടക്കമെന്ന് ഷെയ്ഖ് മന്‍സൂർ

ദുബായ് കൊവിഡ് മഹാമാരിയില്‍ നിന്ന് മുക്തി നേടിയെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് മാനേജ്മെന്‍റ് ചെയർമാന്‍ ഷെയ്ഖ് മന്‍സൂർ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇനി പുതിയ തുടക്കത്തിലേക്ക് എമിറേറ്റ് കടക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കൊവിഡിനെ പ്രതിരോധിക്കാന്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നിർദ്ദേശപ്രകാരം സർക്കാർ കേന്ദ്രങ്ങളും ജീവനക്കാരും അഹോരാത്രം പ്രയത്നിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം അതിവേഗത്തിലുളള കൊവിഡ് രോഗമുക്തി നേടിയെങ്കിലും ഇപ്പോഴും നിരീക്ഷണങ്ങള്‍ തുടരുകയാണെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. എക്സ്പോ വേദിയില്‍ ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് മാനേജ്മെന്‍റിന്‍റെ 100-ാമത് കൂടികാഴ്ച ചേർന്നതിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. മഹാമാരിക്ക് ശേഷമുളള സുരക്ഷിത അന്തരീക്ഷം പ്രദാനം ചെയ്യാനും ജീവിതം സാധാരണനിലയിലേക്ക് കൊണ്ടുവരാനും ദുബായ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News